Friday, November 15, 2024
Saudi ArabiaTop Stories

ഇഖാമ ഇഷ്യു ചെയ്യുന്നതിന് മുമ്പ് ഗാർഹിക തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാനുള്ള നാല് നിബന്ധനകൾ വ്യക്തമാക്കി ജവാസാത്ത്

ജിദ്ദ: ഒരു ഗാർഹിക തൊഴിലാളിക്ക് ഇഖാമ ഇഷ്യു ചെയ്യും മുമ്പ്, പ്രൊബേഷണറി കാലാവധിക്കുള്ളിൽ (90 ദിവസം), അബ്ഷിർ വഴി ഫൈനൽ എക്സിറ്റ് വിസ  ഇഷ്യു ചെയ്യണമെങ്കിൽ തൊഴിലുടമ നാല് നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ജവാസാത്ത് ഓർമ്മിപ്പിക്കുന്നു.

തൊഴിലുടമക്ക് കീഴിലുള്ള ഗാർഹിക തൊഴിലാളികളൂടെയോ ഗാർഹിക തൊഴിലാളികൾ അല്ലാത്തവരുടെയോ ആകെ എണ്ണം 100 കവിയാൻ പാടില്ല.

തൊഴിലാളി മരണപ്പെടുക, ഹുറൂബ് ആകുക, സൗദിക്ക് പുറത്താകുക, എന്നിവയിൽ ഏതെങ്കിലും ഒരു അവസ്ഥയിൽ ആകാൻ പാടില്ല.

ട്രാഫിക് പിഴകളിൽ നിന്ന് തൊഴിലാളിയുടെ രേഖകൾ മുക്തമായിരിക്കണം.

തൊഴിലാളിയുടെ പാസ്പോർട്ട് കുറഞ്ഞത് 60 ദിവസമോ അതിലധികം ദിവസമോ വാലിഡിറ്റി ഉള്ളതായിരിക്കണം,  എന്നിവയാണ് നാല് നിബന്ധനകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്