Friday, November 15, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: തിരൂർ ചമ്രവട്ടം സ്വദേശി തോട്ടുങ്ങൽ പറമ്പിൽ മുഹമ്മദ്‌ അനീസ് (42) ജിദ്ദയിൽ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അനീസ് ആഞ്ചിയോ പ്ലാസ്റ്റിക് വിധേയനായെങ്കിലും ഒന്നിൽ കൂടുതൽ തവണ വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

സഹോദരന്റെ കൂടെ ഒരു മെക്കാനിക്കൽ ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

എട്ട് മാസം മുമ്പായിരുന്നു അനീസ് സഹോദരനോടൊപ്പം നാട്ടിൽ നിന്ന് ജിദ്ദയിലെത്തിയത്.

സഹോദരങ്ങളുടെയും ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെയും നേതൃത്വത്തിൽ മരണാനന്തര നടപടികൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്