Saturday, March 7, 2026
Saudi ArabiaTop Stories

സൗദിയിൽ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കേ ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: പുതിയ ജോലിയിൽ പ്രവേശിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഹൈദരാബാദ് സ്വദേശി താമസസ്ഥലത്ത് മരിച്ചു.

ടോളിചൗക്കിയിലെ ഹകീം പേട്ട് സ്വദേശി മുഹമ്മദ്‌ മുജാഹിദ് അലി (37) ആണ് മരിച്ചത്.

ഹൃദയാഘാതത്തെത്തുടർന്ന് കോണിപ്പടിയിൽ വീണു കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

നേരത്തെ ദമാമിൽ ജോലി ചെയ്തിരുന്ന മുജാഹുദ് പുതിയ ജോലി കണ്ടെത്തുകയും ജോലിയിൽ പ്രവേശിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയുമാണു മരണം സംഭവിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്