ഞായറാഴ്‌ച, മെയ്‌ 10, 2026
Saudi ArabiaTop Stories

കിംഗ് ഫഹദ് ചുരത്തിൽ വാഹനാപകടം; ട്രെയിലർ ഡ്രൈവർ വെന്ത് മരിച്ചു

അൽബാഹയിലെ കിംഗ് ഫഹദ് ചുരത്തിൽ രണ്ട് ട്രെയിലറുകൾ തമ്മിൽ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ട്രെയിലർ ഡ്രൈവർ വെന്ത് മരിച്ചു. രണ്ടാമത്തെ ട്രെയിലറിലെ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് ശേഷമായിരുന്നു അപകടം നടന്നത്.

രണ്ട് ട്രെയിലറുകളും തമ്മിൽ ഇടിച്ചതിന്റെ ആഘാതം തീ പടരാൻ കാരണമാകുകയും അത് അപകടം ഗുരുതരമാകാൻ കാരണമാകുകയുമായിരുന്നു.

അപകടസ്ഥലത്ത് രക്ഷാ പ്രാവർത്തനം നടത്തിയ റെഡ് ക്രസന്റ് സംഘം പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്