ഞായറാഴ്‌ച, മെയ്‌ 10, 2026
Saudi ArabiaTop Stories

സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ രണ്ട് മലയാളികളെ നാട് കടത്താൻ വിധി

റിയാദ്: ബിനാമി വിരുദ്ധ നിയമ പ്രകാരം രണ്ട് മലയാളികളെയും ഒരു യമനിയെയും ഒരു സൗദി പൗരനെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചു.

സൗദി പൗരനെ ബിനാമിയാക്കി രണ്ട് മലയാളികളും യമനിയും റിയാദിൽ മൂന്ന് മിനി മാർക്കറ്റുകൾ നടത്തിയിരുന്നത് അധികൃതർ കണ്ടെത്തുകയായിരുന്നു. മൂന്ന് പേർക്കും തന്റെ രെജിസ്റ്റ്രേഷനു കീഴിൽ സ്വന്തം നിലയിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ സൗദി പൗരൻ സൗകര്യം ഒരുക്കുകയായിരുന്നു.

നിയമ ലംഘനം നടത്തിയതിന് ഇവർക്ക് കോടതി 80,000 റിയാൽ പിഴ ചുമത്തി. കൂടാതെ സ്ഥാപനങ്ങൾ അടച്ച് പൂട്ടാനും രെജിസ്റ്റേഷനുകൾ കാൻസൽ ചെയ്യാനും സകാത്ത് ടാക്സ് എന്നിവ ഈടാക്കാനും വിധിയിൽ വ്യക്തമാക്കുന്നു.

സൗദി പൗരനെ സമാന മേഖലയിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.

മലയാളികളെയും യമനിയെയും ശിക്ഷാ നടപടികൾക്ക് ശേഷം നാട് കടത്താനും ഇനി  തൊഴിൽ വിസയിൽ സൗദിയിൽ പ്രവേശിക്കുന്നതിനു ആജിവാനന്ത വിലക്കേർപ്പെടുത്താനും വിധിയിൽ വ്യക്തമാക്കി.

സൗദി പൗരന്റെ കീഴിലുള്ള മൂന്ന് സ്ഥാപനങ്ങൾ ബിനാമിയാണെന്ന സംശയത്തിൽ വണിജ്യ മന്ത്രാലയം തുടർച്ചയായി നിരീക്ഷിച്ചായിരുന്നു നടപടികൾ സ്വീകരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa







അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്