തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഉംറക്കെത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

മക്ക: ഉംറ കർമ്മം നിർവ്വഹിക്കാമെത്തിയ എടപ്പാൾ സ്വദേശി വിശുദ്ധ മക്കയിൽ വെച്ച് മരിച്ചു.

പെരുമ്പറംബ് മഹല്ലിൽ വൈദ്യർ പടിയിൽ മരയങ്ങാട്ട് കുഞ്ഞാപ്പുട്ടി (63) ആണ് ഇന്ന് (ബുധൻ) ഉച്ചക്ക് മരിച്ചത്.

കഴിഞ്ഞ മാസം 30 നായിരുന്നു ഭാര്യാ സമേതം വിശുദ്ധ ഉംറക്കും മദീനാ സിയാറത്തിനുമായി പുണ്യ ഭൂമിയിൽ എത്തിയത്.

ഉംറ നിർവ്വഹിച്ച് മദീനാ സിയാറത്തിനു പോയ കുഞ്ഞാപ്പുട്ടി ഇന്നലെയായിരുന്നു മക്കയിൽ തിരിച്ചെത്തിയത്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽത്തന്നെ മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്