സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ വ്യാഴാഴ്ച മുതൽ മഴക്ക് സാധ്യത
ജിദ്ദ: വ്യാഴം മുതൽ അടുത്ത ആഴ്‌ച ആരംഭം വരെ രാജ്യത്തെ മൂന്ന് പ്രവിശ്യകളിൽ നേരിയ, ഇടത്തരം മഴ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
നോർതേൺ ബോഡർ, തബൂക്ക്, അൽജൗഫ് പ്രവിശ്യകളിലെ വിവിധ ഏരിയകളിലാണ് മഴക്ക് സാധ്യത.
കാലാവസ്ഥാ വ്യതിയാനങ്ങളെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പിന്തുടരാൻ കേന്ദ്രം ആഹ്വാനം ചെയ്തു.
അതേ സമയം കഴിഞ്ഞ രണ്ട് മാസങ്ങളിലായി ത്വാഇഫ്, അൽബാഹ, അബഹ എന്നിവിടങ്ങളിൽ മഴയുടെ അളവ് വർദ്ധിപ്പിക്കാനായി ക്ലൗഡ് സീഡിംഗ് ഓപ്പറേഷൻ നടത്തിയതിന്റെ കണക്കുകളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
4 വിമാനങ്ങൾ 84 തവണകളായി 316 മണിക്കുറുകൾ പറന്ന് ആണ് ക്ലൗഡ് സീഡിംഗ് നടത്തിയതെന്ന് കേന്ദ്രം വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ആദ്യമായി റിയാദ്, ഖസീം, ഹായിൽ എന്നിവിടങ്ങളിൽ ആദ്യമായി ക്ലൗഡ് സീഡിംഗ് ഒന്നാം ഘട്ടം നടത്തിയത്.
മേഘങ്ങൾക്കുള്ളിലെ ഭൗതിക പ്രക്രിയകൾ മാറ്റി മഴയുടെ അളവ് വർദ്ധിപ്പിക്കാനാണ് മേഘങ്ങളിൽ ക്ലൗഡ് സീഡിംഗ് നടത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa