Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ കാർ നിർമ്മിക്കാൻ രണ്ട് കമ്പനികളുമായി ചർച്ച നടക്കുന്നു

റിയാദ്: ലൂസിഡിനു പുറമെ മറ്റു രണ്ട് കാർ നിർമ്മാണ കമ്പനികളുമായി രാജ്യത്ത് വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. 

ബുധനാഴ്ച നടന്ന ദേശീയ വ്യവസായ തന്ത്രത്തെക്കുറിച്ചുള്ള ഒരു കൂട്ടം മന്ത്രിമാരുടെ ഡയലോഗ് സെഷനിലാണ് അൽ ഫാലിഹ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം 2026ൽ സൗദി അറേബ്യ 1,50,000 ഇലക്ട്രിക് കാറുകൾ നിർമ്മിക്കുമെന്നും കയറ്റുമതി ചെയ്യുമെന്നും ഐ ടി കമ്യൂണിക്കേഷൻ മന്ത്രി അബ്ദുല്ല അൽ സ്വാഹ പറഞ്ഞു.

2027 ഓടെ സൗദി അറേബ്യയിൽ പ്രതിവർഷം 1,50,000 ഇലക്ട്രിക് കാറുകൾ നിർമ്മിക്കാനാണ് യുഎസ് ഇലക്ട്രിക് വാഹന ഭീമനായ ലൂസിഡ് മോട്ടോഴ്‌സ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്