തേനീച്ച വളർത്തലിലൂടെ 50,000 റിയാൽ വരുമാനം നേടി സൗദി യുവതി
അബ്ഹ: തേനീച്ച വളർത്തലിലൂടെ മികച്ച വരുമാനം നേടി മാതൃക സൃഷ്ടിച്ച് സൗദി യുവതി സ്വാലിഹ അൽ മഇ.
അൽ ഇഖ്ബാരിയ ചാനലിനു നല്കിയ അഭിമുഖത്തിലാണ് തേനീച്ച വളർത്തൽ മികച്ച ഒരു വരുമാന മാർഗമാണെന്ന് സ്വാലിഹ വെളിപ്പെടുത്തിയത്.
പ്രദേശങ്ങൾ, തേൻ ഉത്പാദനം, സീസണുകൾ എന്നിവ അനുസരിച്ച് ശരാശരി വരുമാനം വ്യത്യാസപ്പെടുന്നുവെന്ന് അവർ വിശദീകരിച്ചു.
എങ്കിലും തേൻ വളർത്തലിലൂടെ ഒരു സീസണിലെ മാത്രം വരുമാനം 50,000 റിയാലിലെത്തുമെന്ന് യുവതി വ്യക്തമാക്കുന്നു.
സീസൺ സമയങ്ങളിൽ 4 മുതൽ 12 ടൺ വരെ തേൻ ഉൽപ്പാദിപ്പിക്കാൻ കഴിയും. ഏറ്റവും ഉയർന്ന വിലയുള്ള തേൻ സിദർ തേൻ ആണെന്നും തുടർന്ന് അത്വൽഹും അസംറയും ആണെന്നും യുവതി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa