Monday, November 25, 2024
Saudi ArabiaTop Stories

മൂന്ന് മാസത്തിനുള്ളിൽ ഇഷ്യു ചെയ്തത് 20 ലക്ഷം ഉംറ വിസകൾ ; മസ്ജിദുന്നബവിയിലെത്തിയത് 4 കോടി വിശ്വാസികൾ

ഈ വർഷം ജൂലൈ അവസാനം ഉംറ സീസൺ ആരംഭിച്ച ശേഷം ഇത് വരെയായി 20 ലക്ഷത്തിലധികം ഉംറ വിസകൾ ഇഷ്യു ചെയ്തതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ലോകത്തെ 176 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കായാണ് ഉംറ വിസകൾ ഇഷ്യു ചെയ്തിട്ടുള്ളത്.

ഏറ്റവും കൂടുതൽ തീർഥാടകരെ അയച്ച രാജ്യം ഇന്തോനേഷ്യ ആണ്. ശേഷം യഥാക്രമം ഇറാഖ്, തുർക്കി, പാകിസ്ഥാൻ, മലേഷ്യ, ഇന്ത്യ, അസർബൈജാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരാണ് കൂടുതൽ.

അതേ സമയം 3 കോടിയിലധികം സ്വദേശികളും വിദേശികളുമടങ്ങുന്ന വിശ്വാസികളാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം മസ്ജിദുൽ ഹറാം സന്ദർശിച്ചതെന്ന് ഹറം കാര്യ വകുപ്പ് വ്യക്തമാക്കി. 4 കോടിയിലധികം വിശ്വാസികൾ മദീനയും സന്ദർശിച്ചിട്ടുണ്ട്.

തീർത്ഥാടകർക്കും മറ്റു വിശ്വാസികൾക്കും  ഉയർന്ന ആത്മീയ അന്തരീക്ഷത്തിൽ അവരുടെ ചടങ്ങുകൾ നടത്താൻ സാധ്യമാക്കുന്നതിന് റോബോട്ടിക്‌സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളുടെ വിപുലമായ ക്രമീകരണങ്ങളും വിപുലമായ മാർഗങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്