Saturday, September 21, 2024
Saudi ArabiaTop Stories

മൾട്ടി എൻട്രി വിസാ കാലാവധി നീട്ടാൻ സൗദിയിൽ നിന്ന് പുറത്ത് പോകൽ നിർബന്ധം; പിഴ ബാധകമാകുന്ന കാല പരിധി ഇങ്ങനെ; വിശദീകരണവുമായി ജവാസാത്ത്

ജിദ്ദ: മൾട്ടി വിസിറ്റ് വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ്  7 ദിവസത്തിനുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോകാതെ വിസാ കാലാവധി നീട്ടാൻ സാധിക്കുമെന്ന പ്രചാരണം സൗദി ജവാസാത്ത് നിഷേധിച്ചു.

മൾട്ടി വിസിറ്റ് വിസാ കാലാവധി നീട്ടുന്നതിനായി വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് സൗദിയിൽ നിന്ന് പുറത്ത് പോകൽ നിർബന്ധമാണ് എന്നാണ് ജവാസാത്ത് സ്ഥിരീകരിച്ചത്.

വിസാ കാലാവധി കഴിഞ്ഞ്‌ 3 ദിവസം പിന്നീട്ടാൽ പിന്നീട് വൈകിയതിനുള്ള പിഴ ഈടാക്കുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നൽകി.

അതേ സമയം സിംഗിൾ എൻട്രി വിസിറ്റ് വിസ ആതിഥേയന്റെ അബ്ഷിർ വഴി കാലാവധി തീരാൻ 7 ദിവസം ബാക്കിയുള്ളപ്പോൾ പുതുക്കാമെന്ന് ജവാസാത്ത് വ്യക്തമാക്കി.

വിസാ കാലാവധി നീട്ടാൻ ഇൻഷൂറൻസ് നിർബന്ധമാണ് . അതേ സമയം സിംഗിൾ എൻട്രി വിസിറ്റ് വിസ പുതുക്കുന്നത് ആകെ 180 ദിവസത്തിൽ അധികം ആകാൻ പാടില്ലെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്