സൗദിയിൽ ഗ്രഹണം ഏറ്റവും ഉയർന്ന തോതിൽ അനുഭവപ്പെടുക അറാറിൽ; ഗ്രഹണ നമസ്ക്കാരം നിർവ്വഹിക്കാൻ ആഹ്വാനം
ജിദ്ദ: ഇന്ന് ചൊവ്വാഴ്ച (ഒക്ടോബർ 25) ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക സൂൂര്യ ഗ്രഹണം അനുഭവപ്പെടും.
സൗദിയിൽ ഏറ്റവും ഉയർന തോതിൽ ഗ്രഹണം സംഭവിക്കുന്നത് അറാറിൽ ആയിരിക്കും(3.47 നു 40%). ജിസാനിലും നജ്രാനിലുമായിരിക്കും കുറഞ്ഞ തോതിൽ ഗ്രഹണം അനുഭവപ്പെടുക( 16%).
86% സൂര്യഗ്രഹണം ബാധിക്കുന്ന റഷ്യയിൽ ആണ് ലോകത്ത് ഏറ്റവും ഉയർന്ന ശതമാനം ഇന്ന് ഗ്രഹണം അനുഭവപ്പെടുക. 11% അനുഭവപ്പെടുന്ന ആഫ്രിക്കയിലാണ് ഏറ്റവും കുറവ് ശതമാനം അനുഭവപ്പെടുക.
സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും ഇമാമുമാർക്ക് ഇന്ന് ഗ്രഹണ നമസ്ക്കാരം നിർവ്വഹിക്കുന്നതിനു നേതൃത്വം നൽകാൻ മതകാര്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉച്ചക്ക് 1.30 മുതൽ 3.50 വരെയാണ് ഗ്രഹണ സമയം.
ഗ്രഹണം മക്കയിൽ 1.33 നു ആരംഭിച്ച് 3.40 നു അവസാനിക്കും. മദീനയിൽ 1.23 നു ആരംഭിച്ച് 3.38 നു അവസാനിക്കും. റിയാദിൽ 1.32 നു ആരംഭിച്ച് 3.48 നു അവസാനിക്കും. ദമാമിൽ 1.32 നു ആരംഭിച്ച് 3.49 നു അവസാനിക്കും.
ജിദ്ദയിൽ ഗ്രഹണം 1.32 നു ആരംഭിച്ച് 3.38 നു അവസാനിക്കും. തബൂക്കിൽ 1.11 നു ആരംഭിച്ച് 3.30 നു അവസാനിക്കും. തുറൈഫിൽ 1.03 നു ആരംഭിച്ച് 3.28 നു അവസാനിക്കും.ബുറൈദയിൽ 1.23 നു ആരംഭിച്ച് 3.43 നു അവസാനിക്കുമെന്നും ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa