Sunday, September 22, 2024
Saudi ArabiaTop Stories

ഭയപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് രണ്ട് ദിവസം റിയാദ് സിറ്റി ബോൾവാർഡിലേക്ക് സൗജന്യ പ്രവേശനം

റിയാദ്: ഭയപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്ന എല്ലാവർക്കും “റിയാദ് സിറ്റി ബൊളിവാർഡിലേക്ക്” സൗജന്യ പ്രവേശനം ലഭ്യമാകുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു.

ഒക്ടോബർ 27, 28 തീയതികളിൽ ( വ്യാഴം, വെള്ളി ) ദിവസങ്ങളിലെ ഹൊറർ വീകെൻഡിന്റെ ഭാഗമായിട്ടാണ് പ്രവേശനം സൗജന്യം.

ഭയപ്പെടുത്തുന്ന വസ്ത്രങ്ങൾ നിർമ്മിച്ച് എല്ലാവരോടും അവരുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കാൻ എന്റർടെയ്ന്മെന്റ് അതോറിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

റിയാദ് സീസണിലെ മൂന്നാം പതിപ്പിൽ സന്ദർശകരെ സ്വീകരിക്കാൻ ബൊളിവാർഡ് റിയാദ് സിറ്റി ഏരിയ കഴിഞ്ഞ ശനിയാഴ്ച മുതൽ സന്ദർശകർക്കായി തുറന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്