Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയുടെ എണ്ണേതര കയറ്റുമതി വർദ്ധിച്ചു

2022 ഓഗസ്റ്റ് മാസത്തെ സൗദിയുടെ അന്താരാഷ്ട്ര വ്യാപാര ബുള്ളറ്റിൻ ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ്  പുറത്തിറക്കി.

ബുള്ളറ്റിൻ അനുസരിച്ച്, 2022 ഓഗസ്റ്റിൽ എണ്ണ ഇതര കയറ്റുമതിയുടെ (പുനർ കയറ്റുമതി ഉൾപ്പെടെ) മൂല്യം 27 ബില്യൺ റിയാലാണ്, 2021 ഓഗസ്റ്റിലെ 23 ബില്യൺ റിയാലുമായി താരതമ്യപ്പെടുത്തുമ്പോൾ, 4 ബില്യൺ റിയാലിന്റെ അഥവ 16.6% വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്.

2022 ഓഗസ്റ്റിൽ രാജ്യത്തിന്റെ ആകെ ചരക്ക് കയറ്റുമതിയുടെ മൂല്യം 134 ബില്യൺ റിയാലാണ്, 2021 ഓഗസ്റ്റിലെ 90 ബില്യൺ റിയാലുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് 44 ബില്യൺ റിയാലിന്റെ അല്ലെങ്കിൽ 49.1% വർദ്ധനയാണെന്ന് അതോറിറ്റി പ്രസ്താവിച്ചു.

2022 ഓഗസ്റ്റിൽ പെട്രോളിയം കയറ്റുമതിയുടെ മൂല്യം 107 ബില്യൺ റിയാലാണ്, 2021 ഓഗസ്റ്റിലെ 67 ബില്യൺ റിയാലുമായി താരതമ്യപ്പെടുത്തുമ്പോൾ, 40 ബില്യൺ റിയാലിന്റെ അല്ലെങ്കിൽ 60.2% വർദ്ധനവ് ഉണ്ടായതായി ബുള്ളറ്റിൻ സൂചിപ്പിച്ചു.

2022 ഓഗസ്റ്റിൽ രാജ്യത്തിന്റെ ചരക്ക് ഇറക്കുമതി 61 ബില്യൺ റിയാലാണ്., 2021 ഓഗസ്റ്റിൽ ഇത് 51 ബില്യൺ റിയാലായിരുന്നു, 10 ബില്യൺ റിയാലിന്റെ വർദ്ധനവാണ് ഉണ്ടായത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്