Sunday, November 24, 2024
Saudi ArabiaTop Stories

പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്കുള്ള പിഴ ഓർമ്മപ്പെടുത്തി സൗദി മുറൂർ

ജിദ്ദ: പൊതുനിരത്തുകളിൽ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. 

പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വാഹനം ഓടിക്കുകയെന്ന നിയമലംഘനത്തിന് 500 മുതൽ 900 റിയാൽ വരെ പിഴ  ചുമത്തുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.

ഡ്രൈവറെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനായി വാഹനമോടിക്കുന്നവർ അവരുടെ വാഹനങ്ങൾ ആവശ്യമായ സമയത്ത് പരിപാലിക്കുകയും നന്നാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അധികൃതർ ഊന്നിപ്പറഞ്ഞു.

അതേ സമയം വാഹനങ്ങൾ ഡ്രിഫ്റ്റിംഗ് നടത്തുന്നവർക്കുള്ള കനത്ത ശിക്ഷകളും മുറൂർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ 20,000 റിയാൽ പിഴ, 15 ദിവസം വാഹനം പിടിച്ചെടുക്കൽ, ജയിൽ എന്നിവയാണ് ശിക്ഷ.

രണ്ടാമതും ഡ്രിഫ്റ്റിംഗിനു പിടിക്കപ്പെട്ടാൽ 40,000 റിയാൽ പിഴ, വാഹനം ഒരു മാസം പിടിച്ച് വെക്കൽ, ജയിൽ എന്നിവയാണ് ശിക്ഷ.

മൂന്നാമതും ഡ്രിഫ്റ്റിംഗിനു പിടിക്കപ്പെട്ടാൽ 60,000 റിയാൽ പിഴ, ജയിൽ, പിടിച്ചെടുത്ത വാഹനത്തിന്റെ വിലക്കനുസൃതമായി പിഴ ചുമത്താൻ കോടതിയിലേക്ക് റഫർ ചെയ്യൽ എന്നിവയായിരിക്കും ശിക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്