സൗദിയിൽ മുട്ടക്ക് വില കൂടുന്നു
കോഴിത്തീറ്റയുടെ വില വർദ്ധനവിനോടൊപ്പം ഡിമാന്റും കൂടിയതോടെ സൗദിയിൽ മുട്ടയുടെ വില കൂടി.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും വില ഉയർന്നതോടെ ചില കടകളിൽ ഇപ്പോൾ ഒരു ട്രെ മുട്ടക്ക് വില 27 റിയാൽ വരെയായി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം അവസാനം ഒരു ട്രെ മുട്ടക്ക് 15.5 റിയാൽ ആയിരുന്ന സ്ഥാനത്താണിപ്പോൾ വിലയിൽ വൻ കുതിപ്പ് ഉണ്ടായിരിക്കുന്നത്.
കോഴിത്തീറ്റ വില, മരുന്ന്, വിറ്റാമിൻ ഇറക്കുമതി, ഡിമാൻഡ് എന്നിവയാണ് മുട്ട വിലയുടെ വർദ്ധനവിനു കാരണെങ്കിലും ചില കംബനികൾ ഇപ്പോഴും വില വർദ്ധിപ്പിക്കാതെ പിടിച്ച് നിൽക്കുന്നുണ്ട്.
ചില സൂപർ മാർക്കറ്റുകളിൽ ഇപ്പോൾ 22 റിയാൽ തോതിൽ മുട്ട ലഭ്യമാകുന്നത് പ്രവാസികൾക്ക് അല്പം ആശ്വാസമേകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa