Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലെ മഞ്ഞ് മഴയുടെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു

യൂറോപ്പ്യൻ രാജ്യങ്ങളിലെയും കാശ്മീർ മല നിരകളിലെയും മഞ്ഞ് വീഴ്ചയെ അനുസ്മരിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം തബൂക്കിൽ  അനുഭവപ്പെട്ട മഞ്ഞ് മഴ.

ഐസ് മൂടിയ പ്രദേശങ്ങൾ തബൂക്ക് നിവാസികൾക്കും മഞ്ഞ് ആസ്വദിക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ സന്ദർശകർക്കും വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണിപ്പോൾ. 

സൗദി അറേബ്യയുടെ വടക്കൻ മേഖലയിൽ, പ്രത്യേകിച്ച് അൽ-ലോസ് പർവതനിരകളിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈയാഴ്ച മഞ്ഞ് വീഴ്ചയും മഴയും ഉണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

തബൂക്കിൽ ഇന്നലെ അനുഭവപ്പെട്ട ഐസ് മഴയുടെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്