Monday, September 23, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദക്ക് സമീപത്തുള്ള ബഹറയിലെ താമസസ്ഥലത്ത് വെച്ച് മരിച്ചു.

മുണ്ടപ്പലം എക്കാടൻ ഫൈസൽ (40) ആണ്  ഇന്ന് രാവിലെ നെഞ്ച് വേദനയെ തുടർന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്.

ജിദ്ദ മഹ്ജർ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പതിനാറ്‌ വർഷമായി ബഹയിലെ മിനി മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു ഫൈസൽ. പിതാവ് എക്കാടൻ അഹമ്മദ്, മാതാവ്   എക്കാടൻ ഫാത്തിമ, ഭാര്യ താഹിറ, മക്കൾ ഷിദ മെഹ്‌റിൻ, ഫിൽസ ഫാത്തിമ
സഹോദരങ്ങൾ: അലവിക്കുട്ടി, ജബ്ബാർ, നൂറുദ്ധീൻ, ഷാഹുൽ ഹമീദ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്