റൊണാൾഡോ ഇന്നെത്തും
അൽ നസ്ർ ക്ലബുമായി കരാർ ഒപ്പിട്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോ ഇന്ന് റിയാദിലെത്തും.
അൽ-റിയാദിയ പത്രത്തിന്റെ സോഴ്സുകൾ അനുസരിച്ച്, റോണാൾഡോ ഇന്ന് – തിങ്കളാഴ്ച – രാത്രി 11:00 ന് പ്രൈവറ്റ് ടെർമിനൽ വഴി റിയാദിലിറങ്ങും. അദ്ദേഹത്തിന്റെ കുടുംബവും നിയമ, സാമ്പത്തിക ഉപദേഷ്ടാക്കളും കൂടെയുണ്ടാകും.
ചൊവ്വാഴ്ച “മർസൂൽ പാർക്കിൽ” സ്വീകരണം ഒരുക്കുന്നതിനാൽ വിമാനത്താവളത്തിലും പരിസരത്തും പൊതു സ്വീകരണം തടയും.
സ്ഥിര താമസം ഒരുങ്ങുന്നത് വരെ ക്രിസ്റ്റ്യാനോ റിയാദിലെ പ്രശസ്തമായ ഹോട്ടലുകളിൽ താമസിക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q