Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ ഇടിമിന്നലേറ്റ് ട്രക്ക് കത്തിനശിച്ചു (വീഡിയോ)

സൗദിയിലെ അൽ – ലൈത്തിൽ ശക്തമായ ഇടിമിന്നലേറ്റ് ട്രക്ക് കത്തിനശിച്ചു.

അൽ-ലൈത്തിന് തെക്ക്, അൽ വസഖ ഫീഡ് മാർക്കറ്റിലാണ് ഇടിമിന്നലേറ്റതിനെത്തുടർന്ന് കാലിത്തീറ്റ കയറ്റിയ ട്രക്ക് കത്തി നശിച്ചത്.

തീപിടിച്ച ട്രക്കിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത ഇടിമിന്നലിൻ്റെയും കാറ്റിൻ്റെയും അകമ്പടിയോടെ ശക്തമായ മഴ പെയ്തു.

മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. അതെ സമയം സിവിൽ ഡിഫൻസ് നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അതികൃതർ ഓർമ്മിപ്പിച്ചു.

തീപിടിച്ച ട്രക്കിൻ്റെ വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa