മുഹമ്മദ് ബിൻ സൽമാൻ 2022 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ്
2022 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തിരഞ്ഞെടുക്കപ്പെട്ടു.
ആകെ പോൾ ചെയ്തതിന്റെ 62.3 ശതമാനം വോട്ട് നേടിയാണ് രാജ്യത്തിന്റെ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഒന്നാം സ്ഥാനത്തെത്തിയത്.
റഷ്യ ടുഡേ നടത്തിയ വോട്ടെടുപ്പിൽ മൊത്തം പോൾ ചെയ്ത 11,877,546 വോട്ടുകളിൽ 7,399,451 വോട്ടുകൾ കിരീടാവകാശി നേടിയതായി അന്താരാഷ്ട്ര ടിവി ന്യൂസ് നെറ്റ്‌വർക്ക് അറിയിച്ചു.
ലഭിച്ച വോട്ടുകളുടെ ശതമാനക്കണക്കിൽ മുൻകാല റെക്കോർഡുകളെല്ലാം തകർത്താണ് മുഹമ്മദ് ബിൻ സൽമാൻ ഒന്നാമതെത്തിയത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2,950,543 ദശലക്ഷം വോട്ടുകൾ (മൊത്തം വോട്ടിന്റെ 24.8 ശതമാനം) നേടി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ആണ് മൂന്നാം സ്ഥാനത്തെത്തിയത്. അദ്ദേഹത്തിന് 1,387,497 ദശലക്ഷം വോട്ടുകൾ ലഭിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa