Sunday, September 22, 2024
Saudi ArabiaTop Stories

ഗാർഹിക തൊഴിലാളികളുടെ കരാറുമായി ഇൻഷൂറൻസ് ബന്ധിപ്പെക്കുന്നത് ഉടൻ പ്രാബല്യത്തിൽ വരും

റിയാദ്: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് വ്യവസ്ഥ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം ഉടൻ സജീവമാകുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. 

മന്ത്രാലയ വക്താവ് സ അദ് അൽ ഹമ്മാദാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മന്ത്രാലയം അവതരിപ്പിച്ച ഈ സംവിധാനത്തിനു അടുത്തിടെ സൗദി മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

സൗദി തൊഴിൽ വിപണിയുടെ ആകർഷണീയത വർധിപ്പിക്കുന്നതുൾപ്പെടെ നിരവധി നേട്ടങ്ങൾ ഈ സംവിധാനം കൊണ്ടുവരുമെന്ന്  വക്താവ് പറഞ്ഞു.

രാജ്യങ്ങളുമായി ഉഭയകക്ഷി ചർച്ചകൾ സുഗമമാക്കുക, കരാർ ബന്ധങ്ങൾ മെച്ചപ്പെടുത്തൽ, ആഭ്യന്തര തൊഴിൽ റിക്രൂട്ട്‌മെന്റ് വിപണിയിലെ അപകടസാധ്യതകൾ കുറയ്ക്കുക, എല്ലാ കക്ഷികൾക്കും അവകാശങ്ങൾ ഉറപ്പുനൽകുക എന്നിവയെല്ലാം പുതിയ സംവിധാനം വഴി സാധ്യമാകും.

രാജ്യത്ത് പൊതുവെ റിക്രൂട്ട്‌മെന്റ് മേഖല മെച്ചപ്പെടുത്തുന്നതിനായി മന്ത്രാലയം നിരവധി പ്രത്യേക പരിപാടികളും സംരംഭങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്, പ്രത്യേകിച്ചും വേതന സംരക്ഷണ പരിപാടി ഇതിൽ എടുത്തു പറയേണ്ടതാണ്. സൗദിയിലെ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് തൊഴിലാളികളുടെ വേതനം ഉറപ്പ് വരുത്തുകയാണ് ഇത് വഴി സാധ്യമാകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്