സൗദി സൂപർ കപ്പ് ഫൈനൽ ഇന്ന്
സൗദി സൂപർ കപ്പിന്റെ കലാശപ്പോരാട്ടം ഇന്ന് (ഞായർ) റിയാദ് കിംഗ് ഫഹഫ് സ്റ്റേഡിയത്തിൽ നടക്കും.
സൗദി സമയം രാത്രി 8 മണിക്കാണ് ഇത്തിഹാദും അൽ ഫൈഹയും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുക.
അൽ നസ്റിനെ തോൽപ്പിച്ച് ഫൈനലിലെത്തിയ, മികച്ച ഫോമിലുള്ള ഇത്തിഹാദിനാണ് വിജയ സാധ്യത കൽപ്പിക്കുന്നതെങ്കിലും സൂപർ ടീം അൽ ഹിലാലിനെ സെമിയിൽ തറ പറ്റിച്ചാണ് അൽ ഫൈഹ ഫൈനലിലേക്ക് പ്രവേശനം നേടിയത് എന്നത് മത്സര ഫലത്തെ പ്രവചനാതീതമാക്കുന്നു.
അതേ സമയം തങ്ങളുടെ കാണികൾ ഗാലറിയിൽ നിന്ന് 18 വെള്ളക്കുപ്പികൾ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞതിന് അൽ ഹിലാൽ ക്ലബിന് സൗദി ഫുട്ബോൾ അസോസിയേഷൻ അച്ചടക്ക സമിതി ഒരു ലക്ഷം റിയാൽ പിഴ ചുമത്തി.
അൽ ഫൈഹയുമായുള്ള മത്സരം തോറ്റപ്പോഴായിരുന്നു അൽ ഹിലാൽ ആരാധകർ പ്രകോപിതരായി വെള്ളക്കുപ്പികൾ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞത്. വെള്ളക്കുപ്പികൾ മത്സരത്തിലെ ഒഫീഷ്യലുകൾക്ക് പരിക്കേൽക്കാൻ കാരണമയിരുന്നു.
അതൊടൊപ്പം അൽ നസ്റുമായുള്ള മത്സരത്തിനിടെ ഇത്തിഹാദിന്റെ രണ്ട് കളിക്കാർ ഗ്രണ്ടിലിറങ്ങാൻ വൈകിയതിന് ഇത്തിഹാദിനു 10,000 റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa