ഫൈനൽ എക്സിറ്റ് നേടി നാട്ടിൽ പോകാനിരുന്ന പ്രവാസി സൗദിയിൽ മരിച്ചു
റിയാദ്: ഇന്ത്യൻ എംബസി മുഖേന നാട്ടിൽ പോകാനുള്ള ഫൈനൽ എക്സിറ്റ് നേടിയ ശേഷം മഹാരാഷ്ട്ര സ്വദേശി റിയാദിൽ മരിച്ചു.
താനേ ഭീവണ്ടി സ്വദേശി ഉസ്മാൻ മുറാദ് (69) ആണ് മരിച്ചത്.
നാട്ടിൽ പോകാൻ ഒരു ദിവസം മാത്രം ബാക്കിയിരിക്കെയാണ് ഉസ്മാൻ ഹൃദയാഘാതം മൂലം മരിച്ചത് എന്നത് ഏറെ വേദനാജനകമായി.
ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു സാങ്കേതിക പ്രശ്നങ്ങൾ കാരണം തൊഴിലാളികളുടെ ഇഖാമ പുതുക്കാൻ സാധിക്കാതിരുന്നതിനാലായിരുന്നു ഉസ്മാൻ എംബസി മുഖേന ഫൈനൽ എക്സിറ്റ് സംഘടിപ്പിച്ചത്.
ശാരീരികാസ്വസ്ഥതകൾ കാരണം ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലയാളി സാമൂഹിക പ്രവർത്തകൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ മയ്യിത്ത് റിയാദിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa