തുവ്വൂർ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി സ്നേഹഹസ്തം സുരക്ഷാ പദ്ധതി
തുവ്വൂർ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി സ്നേഹഹസ്തം സുരക്ഷാ പദ്ധതി രണ്ടാം വർഷത്തേക്കുള്ള അംഗത്വ ക്യാമ്പയിൻ ഉത്ഘാടനം, വണ്ടൂർ നിയോജമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. എ. മജീദ് നിർവഹിച്ചു. 2023 ഫെബ്രുവരി 15 മുതൽ ഏപ്രിൽ 15 വരെയാണ് അംഗത്വ ക്യാമ്പയിൻ കാലാവധി.
2000 ഇന്ത്യൻ രൂപ നൽകി പദ്ധതിയിൽ അംഗമാകുന്ന ആൾ പദ്ധതി കാലയളവിൽ മരണപ്പെട്ടാൽ കുടുംബത്തിന് 75000 രൂപ ധനസഹായം, മാരകരോഗങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ തുടങ്ങിയവക്ക് 25000 രൂപ വരെ ചികിത്സാ സഹായം, പദ്ധതിയിൽ അംഗമായിരിക്കെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്നവർക്ക് 10000 രൂപ സഹായം, പദ്ധതിയിൽ അംഗമായ വ്യക്തികളുടെ പെണ്മക്കളുടെ വിവാഹത്തിന് 10000 രൂപ ധനസഹായം തുടങ്ങി അംഗത്വം എടുക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ പദ്ധതിയുടെ ഭാഗമായി നൽകിവരുന്നു.
പ്രവാസലോകത്ത് വ്യത്യസ്ത പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് താങ്ങാകുന്ന ഇത്തരം പദ്ധതികൾ പഞ്ചായത്തിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളും പരമാവധി പ്രയോജനപ്പെടുത്തണം എന്ന് കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
വണ്ടൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കളത്തിൽ കുഞ്ഞാപ്പു ഹാജി, തുവ്വൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രെഷറർ മൊയ്‌ദീൻ എളാപ്പ,പഞ്ചായത്തഗം എൻ. കെ.നാസർ, തുവ്വൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ. കെ. എം ഇഖ്ബാൽ, പി. സ്വലാഹുദ്ധീൻ, എ. ടി. നാസർ, ഷാഹുൽ ഹമീദ്, കൊപ്പത്ത് ശരീഫ് തുടങ്ങിയവർ പങ്കെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa