സൗദിയിൽ സ്വകാര്യ, ടാക്സി, പൊതു ഗതാഗത വാഹനങ്ങളുടെ അനുകാലിക പരിശോധനാ കാലയളവ് വ്യക്തമാക്കി അധികൃതർ
വാഹനങ്ങളുടെ ആനുകാലിക ടെക്നിക്കൽ പരിശോധന നടത്തുന്നതിനുള്ള അംഗീകൃത കാലയളവ് (ഫഹ്സ്) വാഹനങ്ങൾക്കും അവയുടെ രജിസ്ട്രേഷനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ഒരു സ്വകാര്യ വാഹനത്തിനു രെജിസ്റ്റ്രേഷൻ ലഭിച്ച് 3 വർഷം കഴിഞ്ഞാണ് ആദ്യത്തെ പരിശോധന (ഫഹ്സ്) നടത്തേണ്ടത്. പിന്നീട് ഓരോ വർഷം കഴിയുമ്പോഴും പരിശോധന നടത്തണം.
ടാക്സി, പൊതു ഗതാഗതം, ബസ് എന്നിവക്ക് രെജിസ്റ്റ്രേഷൻ ലഭിച്ച് ആദ്യത്തെ രണ്ട് വർഷം കഴിഞ്ഞാണ് പരിശോധന (ഫഹ്സ്) നടത്തേണ്ടത്. പിന്നീട് ഓരോ വർഷം കഴിയുംബോഴും പരിശോധന നടത്തണം.
അതോടൊപ്പം ഒരു വാഹനമുടമ ആഗ്രഹിക്കുകയാണെങ്കിൽ ഏത് സമയവും വാഹനം പരിശോധനക്ക് വിധേയമാക്കാമെന്നും അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa