സൗദിയിലേക്ക് ഷാബു കടത്താനുള്ള ശ്രമം തകർത്തു; വീഡിയോ കാണാം
സൗദിയിലേക്ക് ബഥ്ഹ ചെക്ക് പോസ്റ്റ് വഴി 27 കിലോ ഗ്രാം ഷാബുവും ( മെതംഫെറ്റമിൻ) 17,000 നിരോധിത ഗുളികകളും കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം തകർത്തു.
അതിർത്തി കടക്കാനെത്തിയ രണ്ട് ട്രക്കുകളിൽ തന്ത്രപരമായി ഒളിപ്പിച്ചു വെച്ചായിരുന്നു ഇവ കടത്താൻ ശ്രമിച്ചത്.
അൽ-ബഥ്ഹ അതിർത്തി വഴി വന്ന ട്രക്കുകളിലൊന്ന് കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കുകയും സുരക്ഷാ സാങ്കേതിക വിദ്യകളിലൂടെയും പോലീസ് നായ മുഖേനയും പരിശോധിക്കുകയും ചെയ്തപ്പോഴാണ് ട്രക്കിന്റെ അഗ്നിശമന ഉപകരണത്തിനുള്ളിൽ ഇത്രയും ഷാബൂ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
അതിർത്തി വഴി സൗദിയിലേക്ക് വന്ന മറ്റൊരു ട്രക്കിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു 17,000 നിരോധിത ഗുളികകൾ കണ്ടെത്തിയത്.
രണ്ട് ട്രക്കുകളെയും സ്വീകരിക്കാനെത്തിയവരെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൗദി അറേബ്യയുടെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്ന് അതോറിറ്റി സ്ഥിരീകരിച്ചു,
സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി ഏത് തരം കള്ളക്കടത്ത് ശ്രമങ്ങളും ശക്തമായി നേരിടുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
കസ്റ്റംസ് അധികൃതർ പോലീസ് നായയുടെ സഹായത്തോടെ ഷാബുവും മറ്റും പിടികൂടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa