മദ്യക്കടത്തിനും മദ്യ നിർമ്മാണത്തിനും സൗദിയിൽ പിടിയിലാകുന്നവരിൽ അധികവും മലയാളികൾ
ഏത് വിധേനയും പണമുണ്ടാക്കാൻ എന്ത് നെറികേടും ചെയ്യാമെന്ന മനസ്സുള്ള ചില മലയാളികൾ സൗദിയിലെ മറ്റു മലയാളികൾക്ക് കൂടി അപമാനമാകുന്നതായി റിപ്പോർട്ട്.
പാവപ്പെട്ട മലയളികളെ പ്രലോഭിപ്പിച്ച് മദ്യക്കടത്ത് കാരിയർമാരാക്കി തടിച്ച് കൊഴുക്കുന്ന ഈ ലോബികൾ മൂലം നിരവധി സാധാരണക്കാരായ മലയാളികളാണ് ജയിലിലുള്ളത്.
പലരും അറിഞ്ഞ് കൊണ്ട് തന്നെ ഈ ഗ്യാംഗിന്റെ വലയിൽ പെടുംബോൾ മറ്റു ചിലർ അറിയാതെ കുരുക്കിലാകുന്നുമുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.
നാട്ടിൽ നിന്ന് പുതിയ വിസക്ക് എത്തിച്ച് വരെ മലയാളികളെ കാരിയർമാരാക്കുന്ന മലയാളി ലോബികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.
ബഹ്‌റൈൻ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കാറൂകളിലും ട്രെയിലറുകളിലും മറ്റും സൗദിയിലേക്ക് മദ്യം കടത്തിയതിനു നിരവധി മലയാളികൾ അടുത്ത കാലത്ത് മാത്രം ജയിലിലായിട്ടുണ്ട്.
അതോടൊപ്പം ഫാമുകളും അപാർട്ട്മെന്റുകളും കേന്ദ്രീകരിച്ച് മദ്യ നിർമ്മാണം നടത്തുന്നതിൽ പിടിക്കപ്പെടുന്നവരിലും മലയാളി സാന്നിദ്ധ്യം കൂടുതലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനു പുറമേ സൗദിക്കകത്ത് ഖാത്ത് കടത്തുന്നതിനും പല മലയാളികളും പിടിക്കപ്പെട്ടിട്ടുണ്ട്. ഇത് അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
താത്ക്കാലിക ലാഭത്തിനായി ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് മലയാളി സമൂഹം പിന്മാറണമെന്ന് സാമൂഹിക പ്രവർത്തകർ അഭ്യർഥിക്കുന്നുണ്ടെങ്കിലും മദ്യ ലോബികളുടെ പ്രലോഭന കുരുക്കിൽ പെട്ട് ജയിലറക്കുള്ളിലാകുന്നവർ നിരവധിയാണെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa