ഒരേ ഉംറ ഗ്രൂപ്പിലെ രണ്ട് മലയാളി വനിതാ തീർഥാടകർ മരിച്ചു
ജിദ്ദ: ഉംറ നിർവ്വഹിക്കാനെത്തിയ രണ്ട് മലയാളി വനിതാ തീർഥാടകർ ജിദ്ദയിൽ മരിച്ചു.
ഇടുക്കിയിൽ നിന്നുള്ള സ്വകാര്യ ഉംറ ഗ്രൂപിൽ എത്തിയ ചെങ്കുളം മുതുവൻ കുടി ഹലീമ (64), കുമാര മംഗലം ഈസ്റ്റ് കലൂർ സ്വദേശിനി സുബൈദ (65) എന്നിവർ ആണ് മരിച്ചത്.
ഉംറ തീർഥാടനത്തിനു ശേഷം രണ്ട് പേരും നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയർപോർട്ടിൽ എത്തിയ ശേഷമായിരുന്നു മരണം സംഭവിച്ചത്.
ഹലീമ എയർപോർട്ടിൽ വെച്ചും സുബൈദ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ വെച്ചുമാണ് മരിച്ചത്.
അറക്കൽ മീരാൻ മുഹമ്മദ് ആണ് ഹലീമയുടെ ഭർത്താവ്. മുഹമ്മദ് വെലമക്കുടിയിൽ ആണ് സുബൈദയുടെ ഭർത്താവ്. രണ്ട് മയ്യിത്തുകളും ജിദ്ദയിൽ മറവ് ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
