മൂന്ന് മാസം മുമ്പ് പുതിയ വിസയിൽ സൗദിയിലെത്തിയ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
സൗദിയിലെ ഖതീഫിൽ എറണാകുളം സ്വദേശിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
കോതമംഗലം കരമൊലാൽ വീട്ടിൽ അബ്ദുല്ല സലീമിനെ (22) യാണ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
മൂന്ന് മാസം മുമ്പ് പുതിയ വിസയിൽ എത്തിയതായിരുന്നു യുവാവ്. മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.
ബാത്ത് റൂമിൽ കയറിയ യുവാവ് പുറത്തിറങ്ങാതായതിനെത്തുടർന്ന് സിവിൽ ഡിഫൻസ് എത്തി ബാത്ത് റൂം വാതിൽ പൊളിച്ചപ്പോൾ ഞരമ്പ് അറുത്ത് രക്തം വാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
സാലിം അലിയാർ ആമിന ദമ്പതികളുടെ മകനാണ്. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
