ഉംറക്ക് അപോയിന്റ്മെന്റ് ബുക്ക് ചെയ്യണമെന്ന നിയമത്തിൽ ഇളവില്ല
മക്ക: ഉംറ നിർവഹിക്കുന്നതിന് തവക്കൽന അല്ലെങ്കിൽ നുസുക് വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ടെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ-ബസ്സാമി സ്ഥിരീകരിച്ചു.
അപോയിന്റ്മെന്റുകൾ അനുസരിച്ച് മാത്രം നീങ്ങുക എന്നത് സംഘാടനത്തിന്റെ ഭാഗവും കൂടിയാണ്.
ഒന്നാമത്തെ നിലയും, മൂന്നാം സൗദി ഹറം വികസന ഏരിയയും, പുറത്തുള്ള മുറ്റവും നമസ്ക്കാരം നിർവഹിക്കുന്നവർക്കായി മാറ്റി വെച്ചിട്ടുണ്ട്.
ആവശ്യമാകുന്ന സമയത്ത് ത്വവാഫ് നിർവ്വഹിക്കാനായി മുകൾ ഭാഗത്ത് മറ്റൊരു മാർഗം ഒരുക്കുമെന്നും.ബസാമി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa