സെയിൽസ്, പർച്ചേസ് അടക്കം അഞ്ച് മേഖലകളിൽ സൗദിവത്ക്കരണം വരുന്നു; വിശദമായി അറിയാം
റിയാദ്: രാജ്യത്തെ സ്വദേശി യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി അഞ്ച് മേഖലകളിൽ കൂടി സൗദി വത്കരണം നടപ്പാക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.
പ്രോജക്റ്റ് മാനേജ്മെന്റ, പർച്ചേസ്, സെയിൽസ്, ചരക്ക് പ്രവർത്തനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന ഔട്ട്ലെറ്റുകളും ചരക്ക് ബ്രോക്കർമാരും, സ്ത്രീകൾക്കുള്ള ഡെകറേഷൻ – തയ്യൽ പ്രവർത്തനങ്ങളുടെ ഔട്ട്‌ലെറ്റുകൾ എന്നിവയാണ് സൗദിവത്ക്കരണത്തിനു വിധേയമാകുക.
പ്രോജക്റ്റ് മാനേജ്മെന്റ് പ്രൊഫഷനുകളുട സൗദിവൽക്കരണത്തിൽ പ്രോജക്ട് മാനേജ്മെന്റ് മാനേജരും പ്രോജക്ട് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റും ഉൾപ്പെടും. രണ്ട് ഘട്ടങ്ങൾ ആയി സൗദിവത്ക്കരണം നടപ്പാക്കും. ഒന്നാം ഘട്ടത്തിൽ 35% വും രണ്ടാം ഘട്ടത്തിൽ 40% വും. മൂന്നോ അതിലധികമോ ജീവനക്കാർ ഉള്ള സ്ഥാപനങ്ങൾക്ക് ആണ് ബാധകമാകുക.
പർച്ചേസിംഗ് മേഖലയിൽ 50% ആണ് സൗദിവത്ക്കരണം. പ്രസ്തുത പ്രൊഫഷനിൽ മൂന്നോ അതിലധികമോ തൊഴിലാളികൾ ഉണ്ടെങ്കിൽ ആണ് സൗദിവത്ക്കരണം ബാധകമാകുക.
purchasing manager, purchasing representative, contracts manager, Private label sourcing specialist, tendering specialist എന്നീ പ്രൊഫഷനുകൾക്ക് ആണ് ബാധകമാകുക.
സെയിൽസ് പ്രൊഫഷനിൽ 15% ആണ് സൗദിവത്ക്കരണം. പ്രസ്തുത പ്രൊഫഷനിൽ അഞ്ചോ അതിലധികമോ തൊഴിലാളികൾ ഉണ്ടെങ്കിൽ ആണ് സൗദിവത്ക്കരണം ബാധകമാകുക.
sales manager, internal sales and customer services manager, patent specialist, marketing sales expert, printer and copier salesman, computer salesperson, sales representative, retail sales manager, wholesale manager, commercial specialist, sales specialist എന്നീ പ്രൊഫഷനുകൾക്ക് ആണ് ബാധകമാകുക.
ചരക്ക് പ്രവർത്തനങ്ങൾക്ക് സേവനങ്ങൾ നൽകുന്ന ഔട്ട്‌ലെറ്റുകളിലും ചരക്ക് ബ്രോക്കർമാരുടെയും 14 പ്രവർത്തനങ്ങൾ ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയത്തിന്റെയും പൊതുഗതാഗത അതോറിറ്റിയുടെയും സഹകരണത്തോടെ പൂർണ്ണമായും പ്രാദേശികവൽക്കരിക്കും.
സ്ത്രീകളുടെ അലങ്കാര, തയ്യൽ സേവനങ്ങൾ നൽകുന്ന ഔട്ട്‌ലെറ്റുകൾ പൂർണ്ണമായും സൗദിവൽക്കരണത്തിന് വിധേയമാകും.
മേൽ പരാമർശിച്ച സൗദിവത്ക്കരണ തീരുമാനങ്ങൾ നിരവധി പ്രവാസികളെ ബാധിച്ചേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa