സൗദി ഫാമിലി വിസിറ്റ് വിസകളും വി എഫ് എസ് വഴി സമർപ്പിക്കണമെന്ന് സർക്കുലർ
മുംബൈയിലെ സൗദി കോൺസുലേറ്റ് റിക്രൂട്ടിംഗ് ഏജന്റുമാർക്ക് സുപ്രധാന നിർദ്ദേശം അടങ്ങുന്ന സർക്കുലർ പുറത്തിറക്കി.
ഏപ്രിൽ 20 മുതൽ ബിസിനസ് വിസകളും ഫാമിലി വിസിറ്റ് വിസകളും വി എഫ് എസ് വഴി മാത്രമേ സ്റ്റാംബിംഗിനായി സമർപ്പിക്കാൻ പാടുള്ളൂ എന്നാണ് പുതിയ സർക്കുലറിലെ നിർദ്ദേശം.
നേരത്തെ, ഏപ്രിൽ 3 മുതൽ ടൂറിസ്റ്റ് വിസ, റി എൻട്രി എക്സ്റ്റൻഷൻ, റെസിഡന്റ് വിസ അടക്കമുള്ള വിവിധ വിസാ സ്റ്റാംബിംഗ് വി എഫ് എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) മുഖേനയാക്കി മാറ്റുമെന്ന് സർക്കുലറിൽ അറിയിച്ചിരുന്നു.
ബിസിനസ്, ഫാമിലി വിസിറ്റ് വിസകൾ വി എഫ് എസ് വഴി ആക്കുന്നത് സംബന്ധിച്ച് പഴയ സർക്കുലറിൽ പരാമർശിച്ചിട്ടുണ്ടായിരുന്നില്ല. ഇത് അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
ചുരുക്കത്തിൽ ഏപ്രിൽ 20 ഓട് കൂടെ സൗദിയിലേക്കുള്ള തൊഴിൽ, ഹജ്ജ്, ഉംറ വിസകൾ ഒഴികെയുള്ള മുഴുവൻ വിസകളും സ്റ്റാംബ് ചെയ്യാൻ ഇനി വി എഫ് എസ് വഴി മാത്രമേ സമർപ്പിക്കാൻ സാധിക്കൂ എന്ന് വ്യക്തമായിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa