ഫാമിലി വിസിറ്റ് വിസ പുതുക്കാൻ വൈകി; മലയാളിക്ക് 45,000 റിയാൽ പിഴയും നാട് കടത്തലും ശിക്ഷ
തബൂക്ക്: ഭാര്യയുടെയും കുട്ടികളുടെയും ഫാമിലി വിസിറ്റ് വിസാ കാലാവധി പുതുക്കാൻ വൈകിയ കുടുംബ നാഥൻ 45,000 റിയാൽ പിഴ അടക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചതായി റിപ്പോർട്ട്.
കൂടാതെ കുടുംബ നാഥൻ തർഹീൽ മുഖേന എക്സിറ്റ് സംബാദിച്ച് ഫാമിലിയോടൊപ്പം നാട്ടിലേക്ക് മടങ്ങണമെന്നും ജവാസാത്ത് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായി റിപ്പോർട്ടിൽ.പറയുന്നു.
ഇത്തരത്തിൽ മടങ്ങിയ വ്യക്തിക്ക് സൗദിയിലേക്ക് മൂന്ന് വർഷത്തെ പ്രവേശന വിലക്കും ബാധകമായേക്കും.
വിസിറ്റ് വിസാ കാലാവധി അവസാനിക്കാൻ പോകുന്നവർ അത് എത്രയും പെട്ടെന്ന് പുതുക്കി സുരക്ഷിതരാകണമെന്നാണീ സംഭവം ഓർമ്മപ്പെടുത്തുന്നത്.
നേരത്തെ ശിക്ഷാ നടപടികൾ വിസിറ്റ് വിസയിൽ എത്തിയ വ്യക്തിക്കായിരുന്നു ബാധകമെങ്കിൽ ഇപ്പോഴത് വിസക്ക് കൊണ്ട് വന്ന വ്യക്തിക്കും കൂടെ ബാധകമാക്കിയിട്ടുണ്ടെന്നതിന്റെ സൂചനയാണ് മേൽ പരാമർശിച്ച സംഭവം.
ഏത് തരം വിസയാണെങ്കിലും കാലാവധികൾ പരിശോധിച്ച് സുരക്ഷിതരായിരിക്കണമെന്ന് സാമൂഹിക പ്രവർത്തകർ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
ഇത് പോലുള്ള പ്രശ്നങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്നവരിൽ ധാരാളം കുടുംബങ്ങൾ അകപ്പെട്ടിട്ടുണ്ട് എന്നാണ് സൂചനകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa