സുഹൃത്തേ, ആ ഉംറക്ക് താങ്കൾ ദയവ് ചെയ്ത് ഒരുങ്ങരുതേ
ഉംറ തീർഥാടനം എന്നത് ഓരോ വിശ്വാസിയുടെയും ആഗ്രഹവും അഭിലാഷവുമാണെന്നതിൽ സംശയമില്ല. അതേ സമയം ഉംറ നിർവ്വഹിക്കൽ ബാധ്യത അതിനു ശാരീരിക, സാംബത്തിക, മാർഗ സൗകര്യങ്ങൾ ഉള്ളവർക്കാണെന്നതിലും തർക്കമില്ല.
എന്നാൽ ഈയിടെയായി ചിലർ ഭൗതിക ലക്ഷ്യം മാത്രം ലക്ഷ്യം വെച്ച് ഉംറക്ക് ഒരുങ്ങുന്നത് മൊത്തം വിശ്വാസികളെയും അതോടൊപ്പം ചില മത സ്ഥാപനങ്ങളെയും കരിവാരിത്തേക്കാൻ ഇടയാക്കുന്നുണ്ട്.
പലരും ഉംറക്ക് പോകുക എന്ന പേരിൽ ചില സ്വർണ്ണ ലോബികളുടെ കാരിയർമാരായി യാത്ര പോയതായാണ് സമീപ ദിനങ്ങളിലെ വാർത്തകളിലൂടെ വ്യക്തമാകുന്നത്.
ചില ഏജന്റുമാർ സാംബത്തികമായി പിന്നോക്കം നിൽക്കുന്ന ചിലരെ ക്യാൻവാസ് ചെയ്ത് കമീഷനും സൗജന്യ ഉംറ യുമെല്ലാം വാഗ്ദാനം ചെയ്താണ് കാരിയർമാരാക്കി മാറ്റുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.
ഈ സാഹചര്യത്തിൽ വിശുദ്ധമായ ഉംറ കർമ്മത്തെത്തന്നെ അവഹേളിക്കാൻ ഇടയാക്കുന്ന ഈ ഗോൾഡ് ഉംറയെ തിരസ്ക്കരിക്കാൻ, അത്തരത്തിൽ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ, തയ്യാറാകേണ്ടതുണ്ട്.
അതോടൊപ്പം പരിചയക്കാർ ആരെങ്കിലും കാരിയർമാരായി ഉംറക്ക് പോകാൻ ഒരുങ്ങുന്നുവെങ്കിൽ അവരെ നിരുത്സാഹപ്പെടുത്തുന്നതിനും അത്തരം യാത്രകളുടെ ഭവിഷ്യത്തുകളെക്കുറിച്ച് ബോധവാന്മാരാക്കാനും അറിവുള്ളവർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ശ്രദ്ധിക്കുക, ഗോൾഡ് കാരിയർമാരായി പോയി നിങ്ങൾ നിർവ്വഹിക്കുന്ന ഉംറ ഒരിക്കലും സ്വീകാര്യമായ ഉംറ യാകില്ല എന്നോർക്കുക. അതോടൊപ്പം നിങ്ങളുടെ പ്രവർത്തനങ്ങൾ മതത്തിനും നിങ്ങൾ പഠിച്ച മത സ്ഥാപനങ്ങൾക്കും അപകീർത്തിയുണ്ടാക്കാൻ ഇടയാക്കുന്നുണ്ടെന്നും തിരിച്ചറിയുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa