നോമ്പ് സമയത്ത് ദാഹം കുറക്കാൻ അത്താഴ സമയത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ
ജിദ്ദ: അത്താഴ ഭക്ഷണ സമയത്ത് “പൊട്ടാസ്യം” അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.
കാരണം പൊട്ടാസ്യം അടങ്ങിയ ഭക്ഷണം ദാഹം കുറയ്ക്കുന്നതിന് സഹായകരമാകും എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
പൊട്ടാസ്യം കൊണ്ട് സംബുഷ്ടമായ രണ്ട് പഴങ്ങളാണ് വാഴപ്പഴവും ഈത്തപ്പഴവും എന്ന് മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
അതേ സമയം അച്ചാറുകളും ഉപ്പിട്ട ഭക്ഷണങ്ങളും കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa