മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
റിയാദ്: റമളാൻ 29 വ്യാഴാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് സൗദി സുപ്രീം കോർട്ട് പുറത്തിറക്കിയ പ്രസ്താവന താഴെ വിവരിക്കുന്നു.
“സർവ്വ സ്തുതിയും അല്ലാഹുവിന്. നമ്മുടെ നബിയുടെയും കുടുംബത്തിന്റെയും സ്വഹാബികളുടെയും മേൽ എല്ലാ രക്ഷയും സമാധാനവും വർഷിക്കട്ടെ..”
“മാർച്ച് 23 ന് ഹിജ്റ 1444 ലെ വിശുദ്ധ റമളാൻ മാസത്തിനു ആരംഭം കുറിച്ചതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 20 വ്യാഴാഴ്ച അഥവാ റമളാൻ 29 നു വൈകുന്നേരം രാജ്യത്തിന്റെ മുഴുവൻ മേഖലയിലെയും വിശ്വാസികൾ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി ആഹ്വാനം ചെയ്യുന്നു”.
“നഗ്ന നേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ കൊണ്ടോ മാസപ്പിറവി ദർശിച്ചവർ അടുത്തുള്ള കോടതിയിലോ കോടതിയിൽ എത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളെയോ റിപ്പോർട്ട് ചെയ്യണം.
ഈ വിഷയത്തിൽ താത്പര്യമുള്ളവർ ഇതിനായി വിവിധ പ്രവിശ്യകളിൽ രൂപീകരിച്ച കമ്മിറ്റികളുമായി സഹകരിക്കാനും പൊതു മുസ്‌ലിം വിഷയത്തിൽ സഹകരിക്കുന്നത് വഴി ലഭിക്കുന്ന വലിയ പ്രതിഫലത്തിന് അർഹരാകാനും സുപ്രീം കോടതി ആവശ്യപ്പെടുന്നു”.
“അല്ലാഹു വിജയം നൽകട്ടെ, നമ്മുടെ പ്രവാചകൻ മുഹമ്മദ് നബിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ എല്ലാ കൂട്ടാളികൾക്കും അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയും ഉണ്ടാകട്ടെ,,,,”.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa