ഒരു ടയറിന്റെ കാലാവധി എത്രയാണെന്ന് വ്യക്തമാക്കി സൗദി റോഡ്സ് പബ്ലിക് അതോറിറ്റി
യാത്ര പുറപ്പെടും മുമ്പ് ടയറുകളുടെ കാലാവധി ഉറപ്പ് വരുത്തണമെന്ന് സൗദി റോഡ്സ് പബ്ലിക് അതോറിറ്റി വ്യക്തമാക്കി.
ചെറിയ കാറുകളുയ്യെ ടയറുകളുടെ കാലാവധി രണ്ട് വർഷമാണെന്ന് അതോറിറ്റി വ്യക്തമാക്കി.
അതേ സമയം ട്രക്ക് ടയറുകൾക്ക് അഞ്ച് വർഷം കാലാവധിയുണ്ടെന്നും അതോറിറ്റി പ്രസ്താവിക്കുന്നു.
റോഡ് ഉപയോക്താക്കളുടെ സുരക്ഷ സംരക്ഷിക്കുന്നതിനായി, യാത്രയ്ക്ക് മുമ്പ് ടയറുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് റോഡ്‌സ് പബ്ലിക് അതോറിറ്റി അഭ്യർഥിച്ചു.
അതോറിറ്റി മന്ത്രാലയവുമായി സഹകരിച്ച് വാഹന ഉപയോക്താക്കളെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാൻ ഒരു കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ട്.
അവധിക്കാലത്ത് അപകട നിരക്ക് വർഷത്തിലെ ബാക്കി സമയങ്ങളെ അപേക്ഷിച്ച് 15% വർദ്ധിക്കുന്നത് പ്രത്യേകം പരിഗണിച്ച് കൊണ്ടാണ് ക്യാംബയിൻ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa