സൗദി സർക്കാരിന് കയ്യടിച്ച് സോഷ്യൽ മീഡിയ; സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയത് ഇന്ത്യക്കാരടക്കം 12 രാജ്യങ്ങളിൽ നിന്നുള്ളവരെ
ജിദ്ദ: സൈനിക സംഘർഷം തുടരുന്ന സുഡാനിൽ നിന്ന് ജനങ്ങളെ സുരക്ഷിതമായി സൗദിയിലേക്ക് എത്തിക്കാനുള്ള സൗദി ഭരണ നേതൃത്വത്തിന്റെ നിർദ്ദേശത്തെയും പൂർത്തീകരിച്ച ദൗത്യങ്ങളെയും അഭിനന്ദിച്ച് സോഷ്യൽ മീഡിയ.
സൗദി നാവിക സേനയുടെ കപ്പലിൽ സൗദികൾക്ക് പുറമെ 12 രാജ്യക്കാരെയാണ് ജിദ്ദയിലെത്തിച്ചത്.
91 സൗദി പൗരന്മാരെയും ഇന്ത്യ, കുവൈത്ത്, ഖത്തർ, യു എ ഇ, ഈജിപ്ത്, ടുണീഷ്യ, പാകിസ്ഥാൻ, ബൾഗേറിയ, ബംഗ്ലാദേശ്, ഫിലിപൈൻസ്, കാനഡ, ബുർകിനഫാസോ എന്നീ രാജ്യങ്ങളിലെ പൗരൻമാരെയും ആണ് സൗദി ഒഴിപ്പിച്ചത്.
ഇന്ത്യൻ പൗരന്മാരെ ജിദ്ദയിൽ നിന്ന് വ്യോമ മാർഗം സ്വദേശങ്ങളിലേക്ക് അയക്കാനാണു പദ്ധതി.
സുഡാനിൽ നിന്ന് സൗദി രക്ഷപ്പെടുത്തിയ ഇന്ത്യക്കാരടക്കമുള്ളവരുമായി ജിദ്ദയിലെത്തുന്ന കപ്പലിന്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa