Sunday, April 20, 2025
KeralaTop Stories

മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സിനിമാ നടൻ മാമുക്കോയ അന്തരിച്ചു. 77 വയസ്സായിരുന്നു.

ഒരു ഫുട്ബോൾ മത്സര ഉദ്ഘാടനച്ചടങ്ങിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കോഴിക്കോടൻ ശൈലിയിൽ മലയാള സിനിമാ ലോകത്ത് സ്വന്തമായി മേൽ വിലാസമുണ്ടാക്കിയ നടനായിരുന്നു മാമുക്കോയ.

മലയാളികൾ എന്നെന്നും ഓർക്കുന്ന നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച പ്രിയ നടന് അറേബ്യൻ മലയാളിയുടെ ആദരാഞ്ജലികൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്