സൗദിയിലേക്ക് ഇനി മറൈൻ ടൂറിസ്റ്റ് വിസയും
ജിദ്ദ: സൗദി റെഡ് സീ അതോറിറ്റി കോസ്റ്റൽ ആൻഡ് മറൈൻ ടൂറിസ്റ്റ് വിസ പദ്ധതി ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്.
ചെങ്കടലിൽ തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കാനും ടൂറിസ്റ്റ് വിസ ഓപ്ഷനുകൾ വികസിപ്പിക്കാനും അതോറിറ്റി ലക്ഷ്യമിടുന്നു.
2030 ഓടെ 100 ദശലക്ഷം സന്ദർശകരെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി സൗദി നിലവിൽ വിവിധ തരത്തിലുള്ള വിസകൾ ഒരുക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
സൗജന്യ ട്രാൻസിറ്റ് വിസ, മൂന്ന് മാസ ഉംറ വിസ, ടൂറിസ്റ്റ് വിസ, പേഴ്സണൽ വിസിറ്റ്, ഫാമിലി വിസിറ്റ് തുടങ്ങി വിവിധ ഇനം വിസകൾ നിലവിൽ സൗദി ലക്ഷ്യമാക്കുന്നവർക്ക് ലഭ്യമാണ്.
ഏതായാലും മറൈൻ ടൂറിസ്റ്റ് വിസ കൂടി വരുന്നതോടെ സൗദിയിലേക്കുള്ള വിദേശികളുടെ വരവ് ഇനിയും വർദ്ധിക്കും എന്നാണ് പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa