Sunday, September 22, 2024
Saudi ArabiaTop Stories

കലണ്ടറിലെ ഇശാഅ് നമസ്ക്കാര സമയം നോക്കി മഗ്രിബ് നമസ്ക്കാരം പിന്തിപ്പിച്ചാൽ അബദ്ധമാകുമെന്ന് പ്രമുഖ സൗദി പണ്ഡിതൻ

ജിദ്ദ: സൗദിയിൽ കലണ്ടറിൽ രേഖപ്പെടുത്തുന്ന ഇശാ നമസ്ക്കാര സമയം മഗ്രിബ് സമയത്തിന്റെ യഥാർത്ഥ അവസാനമല്ലെന്ന് ഓർമ്മപ്പെടുത്തി പ്രമുഖ സൗദി പണ്ഡിതൻ സഅദ് അൽ ഖഥ്ലാൻ.

യഥാർഥത്തിൽ മഗ്രിബിന്റെ സമയം അവസാനിച്ച് ഇശാഅ് നമസ്ക്കാര സമയം ആരംഭിക്കുന്നത് സന്ധ്യയുടെ ചുവപ്പ് അസ്തമിക്കുംബോൾ ആണ്. സന്ധ്യാ ചുവപ്പ് അസ്തമിക്കുന്നത് സൗദിയിൽ സൂര്യാസ്തമയം കഴിഞ്ഞ് ശരാശരി ഒരു മണിക്കൂറിനും ഒരു മണിക്കൂർ കഴിഞ്ഞ് 12 മിനുട്ടിനും ഇടയിലും ആണ്.

അതേ സമയം സൗദിയിലെ ഇശാഅ്  നമസ്ക്കാര സമയം കലണ്ടറിൽ സെറ്റ് ചെയ്തിട്ടുള്ളത് വർഷം മുഴുവൻ മഗ്‌രിബിന്‌ ശേഷം ഒന്നര മണിക്കൂർ കഴിഞ്ഞ് ആണ്. റമളാനിൽ ഇത് മഗ്രിബ് കഴിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞായിരിക്കും. ഇത് ജനങ്ങൾക്ക് ആശ്വാസത്തിനു വേണ്ടി ചെയ്യുന്നതാണ്.

ചുരുക്കത്തിൽ മഗ്‌രിബ് ബാങ്ക് കൊടുത്ത് ഒരു മണിക്കൂറോ ഒരു മണിക്കൂർ 12 മിനുട്ടും കഴിയുന്നതോടെയോ ഇശാഅ് നമസ്ക്കാര സമയം പ്രവേശിക്കും. എന്നാൽ പള്ളിയിൽ ഇശാഅ്  ബാങ്ക് വിളിക്കുന്നത് ഒന്നര മണിക്കൂർ കഴിഞ്ഞായിരിക്കും. അത് കൊണ്ട് തന്നെ മഗ്‌രിബ് നമസ്ക്കാര സമയം കലണ്ടറിലെ ഇശാഅ് നമസ്ക്കാര സമയം നോക്കി പിന്തിപ്പിക്കരുതെന്ന് ശൈഖ് മുന്നറിയിപ്പ് നൽകുന്നു.















അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്