സൗദിയിൽ വിദേശിയെ കൊലപ്പെടുത്തിയ സൗദി പൗരനെ വധശിക്ഷയ്ക്ക് വിധേയനാക്കി
സൗദി അറേബ്യയിലെ ജിദ്ദയിൽ വിദേശിയെ കൊലപ്പെടുത്തിയ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അലി ഹസൻ ജമാനെ എന്ന യെമെനി പൗരനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ അബ്ദുൾ നാസർ ബിൻ ഹുസൈൻ ബിൻ റൈഹാൻ അൽ-സഹ്‌റാനിയെയാണ് വധശിക്ഷക്ക് വിദേയനാക്കിയത്.
സംഭവത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്ത പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞതിനെ തുടർന്ന് കീഴ്‌ക്കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചതിനെ തുടർന്ന് വധശിക്ഷക്ക് വിധേയനാക്കാൻ റോയൽകോർട്ട് ഉത്തരവിടുകയും തിങ്കളാഴ്ച്ച വിധി നടപ്പിലാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
