Sunday, April 20, 2025
Saudi ArabiaTop Stories

കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം സൗദിയിൽ മരണപ്പെട്ടു

സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി നിര്യാതനായി. കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശി പ്രവീൺ കുമാറാണ് (55 ) മരണപ്പെട്ടത്.

ദീർഘകാലമായി ജുബൈൽ നാസർ അൽ ഹാജിരി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന ഇദ്ധേഹം, ജുബൈൽ മലയാളി പ്രവാസ സമൂഹത്തിൽ ഏവർകും സുപരിചിതനായിരുന്നു.

ഭാര്യ ഷൈനിയുമൊരുമിച്ചു ജുബൈലിൽ ആയിരുന്നു താമസം. മണിപ്പാലിൽ മെഡിസിന് പഠിക്കുന്ന, നർത്തകി കൂടിയായ കൃഷ്ണ പ്രിയ ഏക മകളാണ്. മൃതദേഹം നാട്ടിലേക്ക് അയക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa