ഹുറൂബ് ഓട്ടോമാറ്റിക്കായി റദ്ദാകൽ; വാർത്ത നിഷേധിച്ച് ജവാസാത്ത്
ജിദ്ദ: തൊഴിലാളികളുടെ ഹുറൂബ് സ്റ്റാറ്റസ് (ഒളിച്ചോടിയതായ സ്റ്റാറ്റസ്) ഓട്ടോമാറ്റിക്കായി റദ്ദാകുന്നതായ പ്രചാരണം സൗദി ജവാസാത്ത് നിഷേധിച്ചു.
ഗാർഹിക തൊഴിലാളികളടക്കമുള്ളവരുടെ ഹുറൂബ് സ്റ്റാറ്റസ് ഓട്ടോമാറ്റിക് ആയി കാൻസൽ ആകുന്നുണ്ടെന്നും എല്ലാവരും പരിശോധിക്കണമെന്നുമുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ ഈ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ആളുകൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വാർത്തകളെ മാത്രം സ്വീകരിക്കണമെന്നും ജവാസാത്ത് ഓർമ്മപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ഹുറൂബ് ഓട്ടോമാറ്റിക്കായി ഒഴിവാക്കുന്നതായ പ്രചാരണം മലയാളികളും സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
