ഖത്തറിലെ വിദേശികൾക്ക് സൗദി വിസിറ്റ് വിസ അനുവദിച്ച് തുടങ്ങി
ജിദ്ദ: ഖത്തറിലെ വിദേശികൾക്ക് വിസിറ്റ് വിസ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഇത് വഴി ഖത്തറിലെ വിദേശികൾക്ക് ഉംറ നിർവ്വഹിക്കാനും സൗദിയിലെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ സന്ദർശിക്കാനും സാധിക്കും.
സൗദി എംബസിയോടനുബന്ധിച്ച വിസ സെന്റർ വഴി അപോയിന്റ്മെന്റ് ബുക്ക് ചെയ്താണ് വിസിറ്റ് വിസ ലഭ്യമാകുക. ഫിങ്ഗർ പ്രിന്റും നൽകേണ്ടതുണ്ട്.
മൂന്ന് മാസ കാലാവധിയിൽ കുറയാത്ത ജിസിസി റെസിഡന്റ് ഐഡിയും ആറ് മാസ കാലാവധിയിൽ കുറയാത്ത പാസ്പോർട്ടും അപേക്ഷകനുണ്ടായിരിക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
