തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വിസിറ്റ് വിസക്കാർക്ക് ജിദ്ദയിലേക്കും മദീനയിലേക്കും ടിക്കറ്റ് ഇഷ്യു ചെയ്യരുതെന്ന് നിർദ്ദേശം

മെയ് 29 മുതൽ വിസിറ്റ് വിസക്കാർക്ക് ജിദ്ദയിലേക്കോ മദീനയിലേക്കോ ടിക്കറ്റ് ഇഷ്യു ചെയ്യരുതെന്നും ജിദ്ദ,മദീന ഡെസ്റ്റിനേഷനുകളിലേക്ക് വിസിറ്റ് വിസക്കാർക്ക് യാത്ര അനുവദിക്കരുതെന്നും ഈജിപ്ത് എയർ ട്രാവൽ ടൂറിസം ഏജൻസികൾക്ക് നിർദ്ദേശം നൽകി.

മെയ് 30 നു പ്രബല്യത്തിൽ വരുന്ന നിർദ്ദേശം ജൂൺ 28 വരെ ബാധകമാകും.

വിസിറ്റ് വിസക്കാർക്ക് ഹജ്ജ് വേളയിൽ സൗദിയിലേക്ക് പ്രവേശന വിലക്ക് ബാധകമാക്കുമെന്ന് സൗദി സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സൂചിപ്പിച്ചാണ് ഈജിപ്ത് എയർ സർക്കുലർ ഇറക്കിയിട്ടുള്ളതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ മക്കയിലേക്ക് ഏതെങ്കിലും തരത്തിൽ ഒരു പെർമിറ്റ്‌ ഇല്ലാത്തവർക്ക് പോകാൻ അനുമതിയില്ല.

കഴിഞ്ഞ ദിവസം ഒരു പെർമിറ്റും ഇല്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച മലയാളിക്ക് പിഴ ലഭിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്