തിങ്കളാഴ്‌ച, ജൂൺ 8, 2026
GCC

സൗദിയിൽ ചാരനെ വധശിക്ഷക്ക് വിധേയനാക്കി

കിഴക്കൻ മേഖലയിൽ ചാര പ്രവർത്തനവും ഭീകര പ്രവർത്തനവും നടത്തിയ വ്യക്തിയെ  വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അഹ്മദ് ബിൻ അലി ആൽ ബദ്ർ എന്ന സൗദി പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി സൗദിയുടെ ശത്രു രാജ്യത്തിനു വേണ്ടി ചാരപ്രവൃത്തി നടത്തുകയും അനധികൃതമായി രാജ്യം വിട്ട്, ആ രാജ്യത്തെ ക്യാമ്പുകളിൽ ഒന്നിൽ ചേർന്ന്, ആയുധങ്ങളിലും ബോംബുകളിലും പരിശീലനം നേടി, രാജ്യത്തേക്ക് മടങ്ങി ഭീകരപ്രവർത്തനങ്ങൾക്ക് കോപ്പ് കൂട്ടുകയും ചെയ്യുകയായിരുന്നു.

പ്രതിക്കെതിരെ വധശിക്ഷ വിധിച്ച സ്പെഷ്യൽ ക്രിമിനൽ കോർട്ടിന്റെ വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെക്കുകയും വിധി നടപ്പിലാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്