തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു; 24 പേർക്ക് പരിക്ക്

സൗദിയിലെ ബുറൈദയിൽ യൂണിവേഴ്സിറ്റിയുടെ ബസ് മറിഞ്ഞ് ഒരു വിദ്യാർത്ഥിനി മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അൽ-ഖസീം യൂണിവേഴ്സിറ്റിയുടെ ബസ് ആണ് മറിഞ്ഞത്. ഇന്ന് (ബുധൻ) രാവിലെയാണ് സംഭവം. കാറുമായി കൂട്ടിയിച്ച ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

പരിക്കേറ്റവരെഎല്ലാം ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടു പേരൊഴികെ എല്ലാവരും ആശുപത്രി വിട്ടതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

ബസ് മറിഞ്ഞതിനു ശേഷം ഓടിക്കൂടിയ പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തുന്ന വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group