ഖുറയാത്തിൽ കാണാതായ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
സൗദിയിലെ ഖുറയാത്തിലെ ശുഐബ് അൽ ജളീഅയിൽ കാണാതായ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി.
മോശം കാലാവസ്ഥയിലും വെള്ളപ്പൊക്കത്തിലും കുട്ടിയെ കഴിഞ്ഞ ദിവസം രാത്രി കാണാതാകുകയായിരുന്നു.
അതേ സമയം വെള്ളത്തിൽ മുങ്ങുകയായിരുന്ന മറ്റൊരു കുട്ടിയെ റെസ്ക്യൂ ടീം രക്ഷപ്പെടുത്തിയിരുന്നു.
14 വയസ്സുകാരായ രണ്ട് കുട്ടികളെ കാണാതായതായി സിവിൽ ഡിഫൻസിനു സന്ദേശം ലഭിച്ചതിനെത്തുടർന്നായിരുന്നു തിരച്ചിൽ നടത്തിയത്.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴയും വെള്ളപ്പാച്ചിലും അനുഭവപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
